തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം കൂട്ടായ രീതിയിലാണ് പോകുന്നതെന്നും ഐജി ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ലോക്നാഥ് ബെഹ്റയുടെ നിരീക്ഷണം. എഡിജിപി സന്ധ്യക്ക് നൽകിയ കത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സന്ധ്യയെ പ്രശംസിച്ചാണ് കത്ത് നൽകിയിരിക്കുന്നത്.
നേരത്തെ ഡിജിപി സെൻകുമാർ എഡിജിപി സന്ധ്യ ഒറ്റക്ക് അന്വേഷണം നടത്തേണ്ടെന്നും അന്വേഷണ സംഘത്തെ എല്ലാവരെയും ഏകോപിപ്പിച്ച് അന്വേഷണം നടത്തണമെന്നും സർക്കുലർ ഇറക്കിയിരുന്നു. ഇതേ തുടർന്ന് ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം സന്ധ്യ റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലോക്നാഥ് ബെഹ്റ സന്ധ്യയെ പ്രശംസിച്ച് കത്ത് നൽകിയിരിക്കുന്നത്.