തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ ആക്ഷേപങ്ങളും പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിൽ നിക്ഷപക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാൽ ലോക്കൽ പോലീസിന് ഇടപെടാനാകില്ലെന്ന് ഡിഐജി ഓഫീസ് അറിയിച്ചു. ഡിഐജി ഓഫീസിൽ പരാതി നൽകാനെത്തിയവരെയാണ് ഇക്കാര്യം അറിയിച്ചത്.
റീപോസ്റ്റുമോർട്ടം എന്ന ആവശ്യം ഇപ്പോൾ ഉന്നയിക്കില്ലെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് തുഷാർ നിർമൽ സാരഥിയും പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുംവരെ മൃതദേഹം സൂക്ഷിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അപാകത കണ്ടാൽ റീ പോസ്റ്റുമോർട്ടം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.