തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡം പാലിക്കാത്തവരോട് ഇനി ഉപദേശമില്ലെന്നും പിഴയടക്കം കർശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും ഡിജിപി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച മുതല്‍ സേവനസജ്ജരായിരിക്കാന്‍ നിർദേശം നൽകിയിരുന്നു. ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെ എല്ലാ പോലീസുകാരും സേവനസജ്ജരായിരിക്കണമെന്നാണ് ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയത്.
സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷല്‍ യൂണിറ്റുകളിലെയും എസ്പിമാര് ഉള്‍പ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിയ്ക്ക് ലഭ്യമാക്കും.