തിരുവനന്തപുരം: പോലീസ് വകുപ്പിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ കൂടുതല്‍ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങള്‍ പുറത്ത്.
ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ടോം ജോസിന് വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന KL- 1 CL 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്ളിൽ നിന്നാണ് വ്യക്തമായത്.
അടുത്തിടെയാണ് ജീപ് കോംപസ് എന്ന വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2019-ലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്.
ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം മാത്രമാണ് ചീഫ് സെക്രട്ടറിക്ക് അടക്കം ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം, സംഭവത്തേക്കുറിച്ച് ഡിജിപിയോ ചീഫ് സെക്രട്ടറിയോ പ്രതികരിച്ചിട്ടില്ല.