തിരുവനന്തപുരം: ദാക്ഷായണി പോലീസുകാരുടെ ഉറ്റമിത്രമാണ്. സദാ പോലീസ് സ്റ്റേഷന് കാവല്‍ ഇരിക്കുന്ന നായ. തിരുവനന്തപുരത്തെ വികാസ് ഭവനിനടുത്തെ റൂറല്‍ എസ്പി ഓഫീസില്‍ കാക്കി അണിഞ്ഞിരിക്കുന്ന പോലീസുകാര്‍ക്കൊപ്പം എപ്പോഴും ദാക്ഷായണിയേയും കാണാം. തെരുവില്‍ വളര്‍ന്ന നായ കഴിഞ്ഞ നാലുവര്‍ഷമായി ഈ പോലീസ് സ്റ്റേഷനിലാണ് വാസം.
തെരുവില്‍ അലഞ്ഞു തിരിയുന്ന നായ ഭക്ഷണം കഴിക്കാന്‍ നാലുവര്‍ഷം മുമ്പ് ഇവിടെ എത്തുകയും പിന്നീട് ഇങ്ങോട്ടുള്ള വരവ് പതിവായതോടെ ഇവിടുത്തെ സ്ഥിരം പുള്ളിയാ കുകയുമാ യിരുന്നു. ഇപ്പോള്‍ പോലീസുകാരുടെ ഉറ്റ ചങ്ങാതിയാണ് ഈ നായ. പോലീസുകാര്‍ തന്നെയാണ് നായക്ക് ദാക്ഷായണിയെന്ന പേരിട്ടത്. പകല്‍ ഓഫീസ് പരിസരത്ത് കറങ്ങി നടന്ന് കൃത്യമായി ഭക്ഷണവും കഴിച്ച് ദാക്ഷൈയണി ഇവിടെ സുഖമായി വാഴുകയാണ് പോലീസുകാരുടെ പ്രിയപ്പെട്ട കാവല്‍ക്കാരനായി.
രാത്രിയില്‍ യൂണിഫോം ഇല്ലാതെ ആരു വന്നാലും കുരച്ച് ഓടിക്കുന്ന ഇവള് ശരിക്കും ജോലിയില്‍ കണിശക്കാരിയാണ്. . അതാണ് ഇവളെ റൂറല്‍ മോധാവി അടക്കം ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരാഴ്ച മുന്‍പാണ് ദാക്ഷായണിക്ക് ഒരു അപകടം പറ്റിയത്. ഓഫീസിലെ ജീപ്പ് തിരിക്കുന്നതിനിടെ അതിന്റെ അടിയില്‍പ്പെട്ട് പരിക്ക് പറ്റി. ഉടന്‍ പോലീസുകാര്‍ ദാക്ഷായണിയെ അടുത്ത് തന്നെയുള്ള വെറ്റിറിനറി ആശുപത്രിയില്‍ എത്തിച്ച് ശശ്രൂക്ഷ നല്കി. ഇപ്പോള്‍ വിശ്രമത്തിലാണ് ദാക്ഷായണി.