കുമളി: കുമളിയിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി.
പുറ്റടി സ്വദേശിനി അഭിരാമി, കുമളി അട്ടപ്പള്ളം സ്വദേശി ധനേഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വിഷം കഴിച്ചാണ് അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഇരുവരും പുറത്തിറങ്ങാത്തതിനെത്തുടർന്ന് ലോഡ്ജ് അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടത്തിനുശേഷം വീട്ടുകാർക്കു കൈമാറും.
രണ്ടുവർഷത്തിനുശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായും പറയുന്നു.