സിനിമയിൽ നിന്നു കിട്ടുന്ന പ്രതിഫലത്തെ കുറിച്ച് ധനുഷ് കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. പല നിർമാതാക്കൾക്കും ആ തുറന്നുപറച്ചിൽ അത്ര പിടിച്ചിട്ടില്ലെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. അസുരൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ധനുഷ് നിർമാതാക്കൾക്കെതിരേ പറഞ്ഞത്. ഇന്നത്തെ കാലത്ത് വളരെ കുറച്ച് നിര്‍മാതാക്കളില്‍ നിന്ന് മാത്രമേ മുഴുവന്‍ പ്രതിഫലവും ലഭിക്കുകയുള്ളു.
ബാക്കി പലരും കബളിപ്പിച്ചിട്ടുണ്ടെന്നുമാണ് ധനുഷ് പറഞ്ഞത്. ഇനിനെതിരേ ഇപ്പോൾ നിര്‍മാതാവ് അഴകപ്പന്‍ രംഗത്തെത്തിയിരിക്കുകയാണ്. സൂപ്പര്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. അവരുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മാതാക്കളുടെ കഥ അവിടെ തീരും.അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ധനുഷ് അതേക്കുറിച്ച് പറയുന്നില്ലെന്നും അഴകപ്പന്‍ ചോദിക്കുന്നു.