ധ​നു​ഷ് വീ​ണ്ടും സം​വി​ധാ​യ​ക​നാ​കു​ന്നു

രാ​യ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം ധ​നു​ഷ് വീ​ണ്ടും സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. ഇ​ഡ്ഡ​ലി ക​ടൈ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​ർ ധ​നു​ഷ് ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ചി​ത്ര​ത്തി​ൽ ധ​നു​ഷ് ത​ന്നെ​യാ​ണ് പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​തും. ധ​നു​ഷി​ന്‍റെ ക​രി​യ​റി​ലെ 52-ാം ചി​ത്ര​മാ​ണി​ത്.

ഡൗ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ആ​കാ​ശ് ഭാ​സ്ക​ര​നും ധ​നു​ഷും ചേ​ർ​ന്നാ​ണ് ഇ​ഡ്ഡ​ലി ക​ടൈ നി​ർ​മി​ക്കു​ന്ന​ത്. ഡൗ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ​സം​രം​ഭം കൂ​ടി​യാ​ണി​ത്. ജി.​വി. പ്ര​കാ​ശ് കു​മാ​റാ​ണ് സം​ഗീ​തം. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നി​ത്യ മേ​ന​ൻ, അ​രു​ൺ വി​ജ​യ്, അ​ശോ​ക് സെ​ൽ​വ​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ലു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ധ​നു​ഷി​ന്‍റെ നാ​ലാ​മ​ത്തെ സം​വി​ധാ​ന സം​രം​ഭ​മാ​ണി​ത്. പാ ​പാ​ണ്ടി , രാ​യ​ൻ, നി​ലാ​വ്ക്ക് എ​ൻ മേ​ൽ എ​ന്ന​ടി കോ​പം എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ധ​നു​ഷ് ഇ​തി​ന് മു​ൻ​പ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ലാ​വ്ക്ക് എ​ൻ മേ​ൽ എ​ന്ന​ടി കോ​പം അ​ടു​ത്തു​ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

മ​ല​യാ​ളി​താ​ര​ങ്ങ​ളാ​യ മാ​ത്യു തോ​മ​സ്, അ​നി​ഖാ സു​രേ​ന്ദ്ര​ൻ, പ്രി​യാ വാ​ര്യ​ർ എ​ന്നി​വ​രാ​ണ് മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ച്ച രാ​യ​ൻ ബോ​ക്സോ​ഫീ​സി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ധ​നു​ഷി​നൊ​പ്പം കാ​ളി​ദാ​സ് ജ​യ​റാ​മും സു​ന്ദീ​പ് കി​ഷ​നു​മാ​ണ് മ​റ്റു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

Related posts

Leave a Comment