കനത്ത പ്രളയബാധയിൽ മുങ്ങുന്ന കേരളത്തിന് സഹായമായി തമിഴ് താരങ്ങളായ വിജയ് സേതുപതിയും ധനുഷും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിജയ് സേതുപതി ഇരുപത്തിയഞ്ച് ലക്ഷവും ധനുഷ് പതിനഞ്ച് ലക്ഷവുമാണ് നൽകുന്നത്.
കേരളത്തിന് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് തമിഴ് താരസംഘടനയായ നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. വിശാൽ പത്ത് ലക്ഷം രൂപ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൂര്യ, കാർത്തി, കമൽഹാസൽ, സിദ്ധാർഥ്, നടി രോഹിണി എന്നിവർ സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. കമൽഹാസനും കാർത്തിയും മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറി.