മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വില്ലൻ വേഷം ചെയ്യുന്നത് ടോവിനോ തോമസ്. ധനുഷ് ആണ് ചിത്രത്തിൽ നായകൻ. ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. മാരിയുടെ ഒന്നാം ഭാഗത്തിൽ വിജയ് യേശുദാസാണ് വില്ലൻ വേഷം ചെയ്തത്. ചിത്രം പക്ഷേ സാന്പത്തികമായി വിജയമായിരുന്നില്ല. എന്തായാലും മാരി രണ്ടാം ഭാഗം വൻവിജയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകൻ ബാലാജി മോഹൻ.
സായി പല്ലവിയാണ് ചിത്രത്തിൽ നായികയാകുന്നത്. കൂടാതെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. നടൻ പ്രസന്നയും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. മാരി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. 2015ൽ പുറത്തിറങ്ങിയ മാരി ആദ്യഭാഗത്തിൽ കാജൽ അഗർവാളായിരുന്നു നായിക.
ടോവിനോ നായകനായ തരംഗം എന്ന ചിത്രം നിർമിച്ചത് ധനുഷിന്റെ വണ്ടർബാർ സ്റ്റുഡിയോസ് ആയിരുന്നു.