ഉടൻ റിലീസ് ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.ഗൗതം മേനോന് -ധനുഷ് ചിത്രത്തിലെ പാട്ടുകൾ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്ടെയ്ൻമെന്റ്സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന് ചിത്രത്തിലെ പാട്ടുകളും ടീസറും നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെയാണ് ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്ത പരക്കുന്നത്.
ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകള്‍ ഗാനം കണ്ടിരുന്നു. മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങളാണ് ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തത്. സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.