സിനിമയില്‍ എത്തുന്നതിന് മുമ്പ് മോഡലിംഗിലും പരസ്യചിത്രങ്ങളിലും തിളങ്ങിയിരുന്ന ആളാണ് ധന്യ മേരി വര്‍ഗീസ് എന്ന മൂവാറ്റുപുഴക്കാരി. ധന്യ ആദ്യമായി അഭിനയിക്കുന്നത് തിരുടി എന്ന തമിഴ് ചിത്രത്തിലാണ്. 2006 ലായിരുന്നു അത്. നന്മ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവിലൂടെയാണ് ശ്രദ്ധേയയാത്. നിരവധി ആല്‍ബങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 2012 ജനുവരിയിലായിരുന്നു അഭിനേതാവും നര്‍ത്തകനുമായ ജോണ്‍ ജേക്കബുമായുള്ള ധന്യയുടെ വിവാഹം.
തിരുവന്തപുരത്തെ പാളയത്തുള്ള എംഎം പള്ളിയില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ധന്യ വിട്ടുനില്‍ക്കുകയായിരുന്നു. എംബിഎ ബിരുദധാരികൂടിയായ ജോണ്‍ കൈരളി ചാനലില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന താരോത്സവം എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ വിജയിയായിരുന്നു. അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ജോണ്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.ടൂര്‍ണമെന്റ്, ചേകവര്‍ എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയുടെ നൂറാം എപ്പിസോഡിന്റെ ആഘോഷവേളയിലാണ് ജോണും ധന്യയും തമ്മില്‍ പരിചയപ്പടുന്നത്. അന്ന് തന്നെ പരസ്പരം ശ്രദ്ധിച്ചിരുന്നു. പിന്നീട് ഒരു വിദേശഷോയുമായി ബന്ധപ്പെട്ട് ഒരുമിച്ച് യാത്ര ചെയ്തു. അതോടെ പരിചയം വളരുകയും അത് പ്രണയത്തിന് വഴിമാറുകയും ചെയ്തു. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഇരു വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. മഴവില്‍ മനോരമയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ദൈവത്തിന്റെ സ്വന്തം ദേവൂട്ടി എന്ന സീരിയലില്‍ ജോണും ധന്യയും ഒന്നിച്ചഭിനയിക്കുകയും ചെയ്തിരുന്നു.