സീരിയൽ ചെയ്യുന്പോഴും സിനിമയില്‍നിന്ന് അവസരങ്ങള്‍ വന്നപ്പോള്‍ പറ്റുന്നതെല്ലാം സ്വീകരിച്ചിരുന്നു. വലിയ ഗ്യാപ്പുകളില്ലാതെ സിനിമ കിട്ടിയിരുന്നു.
അന്ന് സിനിമയെ അത്ര സീരിയസായി കണ്ടിരുന്നില്ല. 20 വയസായിരുന്നു. ഈ സമയത്ത് വല്ലതും പഠിച്ച് നേടിയാലേയുള്ളൂ. കൂടി വന്നാല്‍ മൂന്നോ നാലോ വര്‍ഷം കാണും ഇന്‍ഡസ്ട്രിയില്‍. അത് കഴിഞ്ഞാല്‍ നിങ്ങളൊക്കെ വീട്ടിലിരിക്കുമെന്ന് മുഖത്ത് നോക്കി ഒരാൾ പറഞ്ഞിട്ടുണ്ട്.
അത് കേട്ടപ്പോള്‍ ശരിയാണല്ലോ എന്നു ഞാനും ചിന്തിച്ചു പോയി. കല്യാണം കഴിഞ്ഞ് സെറ്റിൽഡായാല്‍ പിന്നെ തിരിച്ചുവരവില്ലെന്നായിരുന്നു അന്ന് ഞാനും കരുതിയത്.
എന്നാല്‍ ജീവിതത്തില്‍ ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ ഇനി വര്‍ക്ക് ചെയ്താലെന്താണ് കുഴപ്പമെന്ന് ആലോചിച്ചു. കല്യാണം കഴിഞ്ഞും നമുക്ക് അഭിനയിക്കാമല്ലോ, അങ്ങനെയാണ് തിരിച്ച് വന്നത്. –ധന്യ മേരി വർഗീസ്