കൊല്ലം: നവവധുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട നെടിയവിള രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ ധന്യാ ദാസ് (22) ആണ് മരിച്ചത്.
പുലർച്ചെ 4.30 ഓടെയാണ് സംഭവം. വീട്ടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചുവെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
രാജേഷിന്റെയും ധന്യയുടെയും പ്രണയ വിവാഹമായിരുന്നു. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാജേഷിനെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
ടിപ്പർ ലോറി ഡ്രൈവറാണ് രാജേഷ്. ധന്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.