ധന്യയുടെ ആഗ്രഹം സഫലമാകും; വേൾഡ് മീറ്റിന് മുമ്പ് ധന്യയെ കാണാൻ സുരേഷ് ഗോപിയെത്തും

സ്വന്തം ലേഖകൻ


തൃശൂർ: ഇന്ത്യയ്ക്ക് വേണ്ടി ഇന്‍റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മൂന്നു സ്വർണം നേടിയ അവ ണൂർ സ്വദേശിനി ധന്യ രാമചന്ദ്രനെ കണ്ട് അഭിനന്ദിക്കാൻ നടനും എംപിയുമായ സുരേഷ് ഗോപി യെത്തും. ബ്രൂണെയിൽ നടക്കാൻ പോ കുന്ന വേൾഡ് മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കാൻ പോകും മുൻപ് തന്‍റെ ഇഷ്ടതാരമായ സുരേഷ്ഗോപിയെ കാണണമെന്ന ആഗ്രഹം ധന്യ രാഷ്ട്രദീപികയോട് പങ്കുവെ ച്ചിരു ന്നു.

ധന്യയുടെ ഈ ആഗ്രഹം കഴി ഞ്ഞ ദിവസം രാഷ്ട്രദീപിക പ്രസിദ്ധീ കരിച്ചിരുന്നു. ഇത് വായിച്ച സുരേഷ് ഗോപി രാഷ്ട്രദീപിക യിലേ ക്ക് വിളിക്കുകയും എത്രയും വേഗം ധന്യയെ കാണാൻ നേരിട്ട െത്തു മെന്ന് അറിയിക്കുകയുമാ യിരുന്നു.

ഇപ്പോൾ ഡൽഹിയിലാണ് താനെ ന്നും ഞായറാഴ്ച തൃശൂർ വടക്കു ന്നാഥ ക്ഷേത്രത്തിൽ നടക്കു ന്ന ആനയൂട്ട് കാണാൻ വരണ മ െന്നു ണ്ടെന്നും വരിക യാണെങ്കിൽ ധന്യ യെയും കാണാ മെ ന്നും സുരേ ഷ് ഗോപി പറഞ്ഞു. ലോക മീറ്റിന് പോ കും മുന്പ് ആ മിടുക്കിക്കുട്ടിയെ എന്താ യാലും കാണു മെന്നും തന്‍റെ മാനേജർ ധന്യയെ വിളി ച്ച് സംസാരിച്ചെ ന്നും സുരേഷ്ഗോപി രാഷ്ട്ര ദീപിക യോട് പറഞ്ഞു.

സിംഗപ്പൂരിൽ നടന്ന ഇന്‍റർനാഷണൽ മാസ്്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ഡിസ്കസ് ത്രോ, ജാവ്ലിൻ ത്രോ, ഷോട്ട്പുട്ട് ഇന ങ്ങളിൽ സ്വർണം നേടിയാണ് ധന്യ ബ്രൂണെയിലേക്ക് പോകാനൊ രുങ്ങുന്നത്.

Related posts