മലയാളത്തില്‍ ഏറെ ആരാധകരുള്ള പരിപാടിയാണ് കപ്പ ടിവിയിലെ ഹാപ്പിനസ് പ്രോജക്ട്. സന്തോഷത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മലയാളത്തില്‍ തന്നെ ഏറ്റവും മികച്ച ഒരു പരിപാടിയെന്നും പലരും ഹാപ്പിനസ് പ്രോജക്ടിനെ വിശേഷിപ്പിക്കുന്നു.
ഹാപ്പിനസ് പ്രോജക്ട് എന്ന പരിപാടിയിലെ അവതാരകയാണ് ധന്യ വര്‍മ. പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് താരം ടോക്ക് ഷോ നടത്താറുള്ളത്.
അതുകൊണ്ടുതന്നെ ഈ പരിപാടിയിലെ എല്ലാ പ്രേക്ഷകരും ധന്യ വര്‍മ്മയുടെ ആരാധകരായിരിക്കും എന്ന് വേണം പറയാന്‍.
ഈ അടുത്ത് താരം തന്റെ ജീവിത അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ബോംബെയില്‍ ഒറ്റയ്ക്ക് ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഒരുപാട് ആത്മവിശ്വാസം ലഭിച്ചതെന്നു താരം പറയുന്നുണ്ട്.
താന്‍ ഒരു ഫെമിനിസ്റ്റ് ആണെന്നും, പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും അവരുടെ കറിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും താരം കൂട്ടിച്ചേര്‍ത്തു.
” സ്ത്രീ ശാക്തീകരണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്ക് ചോയ്സ് അത്യാവശ്യമാണ്. ഒരു സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാകുമ്പോള്‍ മാത്രമേ ഗര്‍ഭിണിയാവാന്‍ പാടുള്ളൂ എന്നും, കുട്ടികളെ വളര്‍ത്തല്‍ ചില്ലറക്കാര്യമല്ല എന്നും മൂന്ന് കുട്ടികളുടെ അമ്മയായ ധന്യ വര്‍മ്മ പങ്കുവെച്ചു.”
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയായ സാറാസ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.
ആ സിനിമയിലെ പ്രധാന കഥാതന്തു സ്ത്രീ ഗര്‍ഭം തന്നെയായിരുന്നു. സിനിമയില്‍ നല്ല രീതിയില്‍ വേഷം കൈകാര്യം ചെയ്യാന്‍ താരത്തിനു സാധിച്ചു.
ടെലിവിഷന്‍ രംഗത്ത് ടോക് ഷോകളിലൂടെ മിന്നിത്തിളങ്ങി നില്ക്കുന്ന താരമായ ധന്യ മുമ്പ് 18-ാം പടി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
സാറാസ് എന്ന സിനിമയില്‍ ഡോക്ടര്‍ സന്ധ്യ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ധന്യ എത്തിയത്.