പുനലൂർ: എൻഡിഎ പിറവന്തൂർ പാഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിൽ പോകാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചിയിൽ പത്ര സമ്മേളനം നടത്തിയ ധന്യാ വിജയന്റെ പുനലൂർ വെട്ടിത്തിട്ടയിലെ വസതിയിലേക്ക് നാമജപയാത്ര നടത്തി.
വെട്ടിത്തിട്ട ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ധന്യവിജയന്റെ വീട്ടുപടിക്കൽ പോലീസ് തടഞ്ഞു. മാർച്ചിന് ബിജെപി എൻ ഡി എ നേതാക്കളായ എലിക്കാട്ടൂർ രാജേന്ദ്രകുമാർ, ആർ.രതീഷ്, വിശ്വനാഥൻ ആചാരി, ശിവദാസൻപിള്ള, ദീപ, കൃഷ്ണകുമാരി, സുകു.പി.ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.