റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ തനിക്ക് ലാലേട്ടനൊപ്പം രണ്ട് കോമ്പിനേഷന്‍ രംഗങ്ങളാണ് ഉണ്ടായിരുന്നത്.
ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് താന്‍ ഏറ്റവും പിറകിലാണ് നിന്നിരുന്നത്. കാമറയില്‍ എന്തായാലും പതിയില്ല എന്ന് കരുതി തന്നെയാണ് നിന്നത്.
ലാലേട്ടന് ഏറ്റവും മുന്നില്‍, എല്ലാവരുടെയും നടുവില്‍ നില്ക്കുന്നു. ഫോട്ടോ എടുക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം തിരിഞ്ഞ്, എല്ലാവരെയും ഒന്ന് നോക്കി.
എന്നിട്ട് എന്നെ വിളിച്ച്, ‘വാ കുട്ടി ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞ് എന്നെ മുന്നില്‍ കൊണ്ടു പോയി ഇരുത്തി. ആ ഫോട്ടോ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
എല്ലാവരെയും ശ്രദ്ധിക്കുകയും, അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ലാലേട്ടന്.
-ധന്യ മേരി വർഗീസ്