നമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം എന്ന് ധന്യ മേരി വർഗീസ്.
മിണ്ടാതിരുന്നാല്‍ അതൊക്കെ ശരിയാണെന്ന് ആളുകള്‍ കരുതും. ഇനി പ്രതികരിച്ചാല്‍ ന്യായീകരിക്കുകയാണെന്നും പറയും. അങ്ങനെ ഇത് രണ്ടിന്റെയും ഇടയിലുള്ള ട്രോമയിലൂടെയാവും നമ്മള് കടന്ന് പോവുക. സത്യമിതാണ് എന്നൊക്കെ വിശദീകരണമായി പറയാം. പിന്നെ ചാടി കയറി വിശദീകരണം കൊടുക്കുന്ന സ്വഭാവം എനിക്കില്ല.
എടുത്ത് ചാടി പ്രതികരിച്ചാല്‍ ഗുണത്തേക്കാളും ദോഷമാവും. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെയാണ്. ഞാനൊരു ആര്‍ട്ടിസ്റ്റ് കൂടിയായതിനാല്‍ വഴിയില്‍ കൂടി പോകുന്ന പലതും നമ്മളിലേക്ക് പെട്ടെന്ന് എത്തും. ഞാനെന്ന വ്യക്തിയുമായി അധികം ബന്ധമില്ലാത്ത കാര്യം പോലും എന്റെ തലയിലേക്ക് വരാറുണ്ട്.
സോഷ്യല്‍ മീഡിയ ഇത്രയും സജീവമായതോടെ അത് കൂടുതലായെന്ന് പറയാം. സിനിമയില്‍ വരുമ്പോഴുള്ള പേടി നമ്മളെ ഇതുപോലെ ആക്രമിക്കുമോ എന്നതാണ്. കാരണം സിനിമയിലെ സ്ത്രീകളെ കാണുന്നത് വേറൊരു രീതിയിലാണ്. എവിടെ പോയാലും കുറ്റം ഫീമെയില്‍ ആര്‍ട്ടിസ്റ്റിന്റെ തലയിലേക്ക് വരുന്ന രീതി അന്നും ഇന്നുമൊക്കെയുണ്ട്.
ആര്‍ട്ടിസ്റ്റായി മാറി കഴിഞ്ഞാല്‍ സൊസൈറ്റിയില്‍ കാണുന്ന ചില കാര്യങ്ങളുണ്ട്. കുടുതല്‍ നെഗറ്റീവ് അപ്രോച്ചും ഗോസിപ്പുകളുമൊക്കെ ഉണ്ടാവുമല്ലോ എന്നൊക്കെയാണ് ഞാന്‍ പേടിച്ചത്. പക്ഷേ ഇന്‍ഡസ്ട്രിയില്‍ വന്ന ശേഷം ഗോസിപ്പുകള്‍ ഗോസിപ്പിന്റെ വഴിക്കു പോകട്ടെ എന്നേ ചിന്തിച്ചിട്ടുള്ളു. നമ്മള് ഇവിടെ വര്‍ക്ക് ചെയ്യുകയാണ്, അത് എന്ജോയ് ചെയ്യുന്നു എന്ന് ചിന്തിക്കാന്‍ തുടങ്ങി എന്ന് ധന്യ മേരി വർഗീസ്.