സിനിമയിൽ നഗ്നയായി അഭിനയിച്ചതിനെ തുടർന്ന് നടിക്ക് വധഭീഷണി. പുതുമുഖതാരമായ ധന്യക്കാണ് ഫോണിലൂടെ വധഭീഷണി ലഭിച്ചത്. വടപളനിയിലെ ധന്യയുടെ വാടക വീട്ടിലേക്കാണ് ഫോൺ സന്ദേശമെത്തിയത്.
തമിഴ് പുലികളുടെ കഥ പശ്ചാത്തലമാകുന്ന 18.5.2009 എന്ന ചിത്രത്തിലാണ് നടി നഗ്നയായി അഭിനയിച്ചത്.സിനിമ പുറത്തിറങ്ങിയാല്‍ വധിക്കുമെന്നാണ് ഭീഷണി. നടി ചെന്നൈ സിറ്റി പൊലീസിന് പരാതി നൽകി.