കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തന്റെ പേരില്‍ വന്‍ പണപ്പിരിവ് നടത്തിയതായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന ധര്മജന് ബോള്‍ഗാട്ടി.
സംഭവത്തതിൽ കെപിസിസി സെക്രട്ടറിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ധര്മജന് പറഞ്ഞു.ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു.
ഇതിന് തെളിവുണ്ട്. തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്നും പരാതിയിൽ ധര്മജന് വ്യക്തമാക്കിയിട്ടുണ്ട്.