കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ച് കമന്റിട്ട ആള്‍ക്കെതിരേ മറുപടിയുമായി നടന് ധര്മജന് ബോള്‍ഗാട്ടി.
ധര്‍മൂസിന്റെ പേരില്‍ വാങ്ങിച്ച കാശ് തിരികെ കൊടുത്തിട്ടില്ലെന്നും ഇത്തരത്തില്‍ ഒരുപാട് പേരെ ധര്മജന് പറ്റിച്ചുവെന്ന തരത്തിലും ആയിരുന്നു കമന്റ്.
ഫെബ്രുവരി 21ന് അരിസ്റ്റോ സുരേഷിനൊപ്പം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെ ആയിരുന്നു ഈ കമന്റ് വന്നത്. ഒടുവില്‍ കമന്റ് ശ്രദ്ധയില്‍പ്പെട്ട ധര്മജന് ആരോപണം വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞു.
മറ്റുള്ളവര്‍ തന്നെയാണ് പറ്റിക്കുന്നതെന്നും താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും ധര്മജന് പറയുന്നു.