ഹാസ്യനടനില്‍ തുടക്കമിട്ട് നിര്‍മാതാവിന്റെയും പാട്ടുകാരന്റെയും ബിസിനസുകാരന്റെയും കുപ്പായം അണിഞ്ഞ വ്യക്തിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ധര്‍മജന്റെ ഫിഷ് ഹബ്ബിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സുഹൃത്തും സഹതാരവുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ ധര്‍മജന്‍ ഗായകനായും അരങ്ങേറ്റം കുറിച്ചിരിക്കുന്നു.
പാട്ട് ഹിറ്റായെങ്കിലും ധര്‍മജന്റെ പാട്ടിനെ കുറ്റപ്പെടുത്തിയും പരിഹസിച്ചും കുറെയധികം ആളുകള്‍ രംഗത്തെത്തുകയുണ്ടായി. അതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധര്‍മജന്‍ തന്നെ. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ധര്‍മജന്റെ വാക്കുകളിങ്ങനെ…
നിത്യഹരിത നായകനില്‍ മൂന്ന് പാട്ടുകളാണ് ഉള്ളത്. അതില്‍ മകരമാസ എന്നു തുടങ്ങുന്ന പാട്ടാണ് ഞാന്‍ പാടിയത്. സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജും സംവിധായകന്‍ എ.ആര്‍ ബിനുരാജും ടീമിലെ മറ്റ് പലരും പാട്ട് പാടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു പുതിയ നടനെ സംബന്ധിച്ചിടത്തോളം ഇത് നല്ലൊരു അവസരമാണ്, അത് ഞാന്‍ ഉപയോഗപ്പെടുത്തി. പിന്നെ എന്റെ പാട്ടിന് കുറ്റം പറയാന്‍ ഞാന്‍ യേശുദാസ് സാര്‍ ഒന്നുമല്ലല്ലോ. പാട്ടിന് വേണ്ടി ഞാന്‍ കൂടുതല്‍ കൂടിച്ചേര്‍ക്കലുകള്‍ ഒന്നും നടത്തിയിട്ടില്ല. എന്റെ ശബ്ദത്തില്‍ തന്നെയാണ് പാടിയത്. ശരിക്കും അതൊരു രസകരമായ അനുഭവമായിരുന്നു.
നിരഞ്ജ് മണിയന്‍പിള്ളരാജു,മാനസ എന്നിവര്‍ നായികാനായകന്‍മാരാകുന്ന സകലകലാശാലയിലും ഞാന്‍ പാടുന്നുണ്ട്. അതൊരു ക്യാമ്പസ് ചിത്രമാണ്. പണ്ടാരക്കാല മത്തായി എന്നു തുടങ്ങുന്ന പാട്ടാണ് ഞാന്‍ പാടിയത്. ധര്‍മജന്‍ പറഞ്ഞു നിര്‍ത്തുന്നു.