സിനിമാരംഗത്ത് കോണ്‍ഗ്രസുകാര്‍ വളരെ കുറവാണ്. ചുരുക്കം ചില കോണ്ഗ്രസുകാരുണ്ടെങ്കിലും അത് ആരും പറയാറില്ല. ഇക്കാര്യം വെട്ടിത്തുറന്ന് പറയുന്നൊരാൾ താൻ മാത്രമാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി.
കോൺഗ്രസുമായി ബന്ധപ്പെട്ട സൗഹൃദങ്ങളും പിന്തുണയും ലഭിക്കാറുണ്ട്. ഹൈബി ഈഡൻ, ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് താൻ കോണ്‍ഗ്രസ് അനുഭാവിയാണെന്നും സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളയാളാണെന്നും അറിയാം.
രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വെട്ടിത്തുറന്ന് പറഞ്ഞ് പുലവാല് പിടിച്ചിട്ടുണ്ട്. പരസ്യ നിലപാടിന്റെ പേരിൽ സൈബർ ആക്രമണങ്ങളും ഭീഷണികളും ഉണ്ടാകാറുണ്ടെന്നും ധർമജൻ പറഞ്ഞു.
കോൺഗ്രസുകാരാണെങ്കിലും ആരും പുറത്തു പറയില്ല..! ഇക്കാര്യം വെട്ടിത്തുറന്ന് പറയുന്നൊരാൾ താൻ മാത്രമാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി…
