പണത്തട്ടിപ്പ് ആരോപണത്തില്‍ താന്‍ ആര്‍ക്കും പണം കൊടുക്കാനില്ലെ തനിക്കെതിരേ വ്യാജ പരാതി നല്കിയ ആള്‍ക്കെതിരേയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരേയും കേസ് കൊടുക്കുമെന്നും വ്യക്തമാക്കി നടന് ധര്മജന് ബോള്‍ഗാട്ടി.
ധര്‍മജന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് പണമോ ചെക്കോ വാങ്ങിയതിന്റെ തെളിവ് ഉണ്ടെങ്കില്‍ പലിശ സഹിതം പണം തിരികെ നല്‍കും. ഈ കേസില്‍ വ്യവഹാരപരമായി ഞാന്‍ ഒരു പങ്കാളിയില്ല.
ഇതുവരെ ഒരാളുടെയും അഞ്ച് പൈസ പോലും ഞാന്‍ വെട്ടിച്ചിട്ടില്ല. എഫ്ഐആറില്‍ ഞാന്‍ എങ്ങനെ ഭാഗഭാക്കാകും എന്ന് മനസിലാകുന്നില്ല. മോഹന്‍ലാല്‍ ഉള്‍പ്പടെ എത്രയോ പേര് ബ്രാന്‍ഡിന്റെ പേരില്‍ നടക്കുന്നുണ്ട്.
അവയില്‍ ഒരു സ്ഥാപനം ചീത്തയായാല്‍ മോഹന്‍ലാലിനെതിരേ കേസ് കൊടുക്കുകയാണോ ചെയ്യുന്നത്. എന്റെ കൂട്ടുകാര്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ബ്രാന്ഡ്അംബാസഡറായ എനിക്കെതിരെയല്ലല്ലോ കേസ് കൊടുക്കേണ്ടത്. ധര്മജന് പറഞ്ഞു.