കോഴിക്കോട്: എവിടെ ചെന്നാലും സെല്‍ഫിയാണ്… ആളുകളുടെ സ്നേഹമാണ് ഇതിലൂടെ പ്രകടമാകുന്നത്.
കോളനികളില്‍ നിന്നും വീടുകളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.
ബാലുശ്ശേരി സ്ഥാനാര്‍ഥിയായ നടൻ ധര്മജന് പറയുന്നു. വീടുകള്‍ കയറിയുള്ള പ്രചാരണത്തിലാണ് ധർമജൻ.
ജില്ലയിലെ ഏക മിന്നും താരത്തിനൊപ്പമുള്ള സെല്‍ഫിയാണ് സോഷ്യല്‍ മീഡിയ നിറയെ. തമാശ സ്ക്രീനില്‍ മാത്രമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒട്ടും ഗൗരവം വിടാതെയാണ് ധര്മജന് സംസാരിക്കുന്നതെന്ന് നാട്ടകാരും പറയുന്നു.
ഇന്ന് രാവിലെ മുതല്‍ തന്നെ അദ്ദേഹം പ്രചാരണം തുടങ്ങി. പനങ്ങാട് പഞ്ചായത്ത് ഓഫീസിനുസമീപത്തായിരുന്നു ഇന്ന് രാവിലത്തെ പര്യടനം.