
ധർമജൻ ബോൾഗാട്ടിക്കൊപ്പം മകൾ വേദയും അഭിനയിക്കുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന സിനിമയിലാണ് അച്ഛനും മകളും ഒന്നിച്ച് അഭിനയിക്കുന്നത്.
അനൂപ് മേനോനാണ് സിനിമയിലെ നായകൻ. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കഥാപാത്രത്തെയാണ് സിനിമയിൽ ധർമജൻ അവതരിപ്പിക്കുന്നത്.
ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിൽ വേദ അഭിനയിച്ചിരുന്നു. ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്ണ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അബാം ഫിലിംസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്.