കല്യാണത്തിന് ശേഷം ആരുടെയും റിയാക്ഷന് ഒന്നും ഞാന്‍ നോക്കിയിട്ടില്ല. കാരണം എനിക്ക് തെറി വരാനേ സാധ്യതയുള്ളൂ. ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്തപ്പോഴും രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞപ്പോഴും ചീത്ത കമന്റുകൾ ഒരുപാടുണ്ടായിന്ന് ധർമജൻ ബോൾഗാട്ടി.
ഒരിക്കല്‍ എന്റെ മകള്‍ എന്നെ എടുത്തുയര്‍ത്തി നില്ക്കുന്നൊരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതിന് കാപ്ഷനായി ഇട്ടത് എന്റെ അച്ഛന് അത്ര വെയിറ്റ് ഇല്ല എന്നാണ്.
അച്ഛന് ഭാരം കുറവാണെന്നും അത്ര വെയിറ്റ് കാണിക്കാത്ത ഒരാളാണ് എന്ന് രണ്ട് അര്‍ഥം അതിനുണ്ടായിരുന്നു. എന്നാല്‍ ആ ഫോട്ടോയ്ക്ക് താഴെ ഒരുത്തന് കമന്റ് ഇട്ടത് അവനെ എടുത്ത് തോട്ടില്‍ കൊണ്ടുപോയി കളയൂ എന്നായിരുന്നു.
അവന്റെ പ്രൊഫൈല്‍ എടുത്തു നോക്കിയപ്പോള്‍ എന്നെപ്പോലെ ഒരു മകളും ഭാര്യയുമൊക്കെ ഉള്ളവനാണ്. ഞാന്‍ അവനോട് നിന്റെ കുടുംബത്തെ ഞാന്‍ കണ്ടു. മകള്‍ സുന്ദരിക്കുട്ടിയാണ്. നന്നായി വളര്‍ത്തുക, സന്തോഷമായി ഇരിക്കൂ. എന്നൊരു മറുപടി കൂടി കൊടുത്തു. -ധര്മജന് ബോള്‍ഗാട്ടി