ബാലുശേരി: ബാലുശേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന നടൻ ധർമജനെതിരേ മണ്ഡലത്തിലെ യുഡിഎഫ് കമ്മിറ്റി രംഗത്ത്.
ധർമജനെ മത്സരിപ്പിക്കുന്നത് പല വിവാദങ്ങൾക്കും വഴിതെളിക്കുമെന്നും ഇതു സംബന്ധിച്ച് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണമെന്നും അവർ കെപിസിസിക്ക് നല്കിയ പരാതിയിൽ പറയുന്നു.
ധർമജനെപ്പോലെ ഒരാളെ കെട്ടിയിറക്കേണ്ട ആവശ്യമില്ലെന്നും പരാതിയിലുണ്ട്.