മലയാള സിനിമയിലെ മിന്നും താരങ്ങളിലൊരാളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. പാപ്പി അപ്പച്ചായിലൂടെ സിനിമയിലെത്തിയ ഈ കൊച്ചിക്കാരന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ദിലീപ്, കാവ്യാ മാധവന്‍, ഇന്നസെന്റ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പാപ്പി അപ്പച്ചന്‍. മമാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വിജയം നേടി. അശോകന്‍, സുരേഷ് കൃഷ്ണ, കെഎപിഎസി ലളിത, ധര്‍മ്മജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപപാത്രങ്ങളെ അവതരിപ്പിച്ചത്. സ്‌റ്റേജ് ഷോയിലൂടെ സിനിമയിലെത്തിയ ധര്‍മജന് ആദ്യകാലത്ത് പല അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. അതിലൊന്നാണ് ഇവിടെ വിവരിക്കുന്നത്.
പാപ്പി അപ്പച്ചായുടെ ചിത്രീകരണം നടക്കുന്ന സമയം. ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. അതിനാല്‍ തന്നെ ചെറിയൊരു അങ്കലാപ്പുണ്ട്. എപ്പോഴാണ് എന്റെ സീന്‍ വരികയെന്നു നോക്കി കാത്തിരിക്കുകയാണ് ധര്‍മജന്‍. അപ്പോഴാണ് തന്റെ സീന്‍ കുറച്ചുകഴിഞ്ഞേയുള്ളൂവെന്ന് അസോസിയേറ്റ് ഡയറക്ടര്‍ പറയുന്നത്. അതോടെ ധര്‍മജന്‍ വിശ്രമിക്കാന്‍ പോയി. നല്ലൊരു സ്ഥലം തേടി നടക്കുമ്പോഴാണ്, അല്‍പസ്വല്‍പം വലുപ്പമൊക്കെയുള്ള ഒരു വണ്ടിയുടെ തണല്‍ കണ്ടത്. അതിന് അടുത്തെത്തിയപ്പോള്‍ തന്നെ, സമീപത്തുണ്ടായിരുന്ന ഒരു തമിഴ് പയ്യന്‍ വന്നു വാതില്‍ തുറന്നു. വലിയ സെറ്റപ്പൊക്കെ കണ്ട് ധര്‍മജന്‍ നേരെ കാരവാനില്‍ കയറി പോത്തുപോലെ കിടന്നുറങ്ങി.
ധര്‍മജന്‍ കാരവാനില്‍ സുഖിച്ചു കിടന്നുറങ്ങുമ്പോള്‍ എല്ലാവരും അവിടെ ധര്‍മജനെ അന്വേഷിക്കുകയായിരുന്നു. കുറെ നേരം കാത്ത് നിന്നതിന് ശേഷം ദിലീപ് പറഞ്ഞു. ‘ആ, അവനെത്തുമ്പോള്‍ വിളിക്ക്’. ദിലീപ് തിരികെ കാരവാനില്‍ ചെന്നപ്പോള്‍ ധര്‍മജന്‍ അതില്‍ കിടന്ന് ഉറങ്ങുന്നു. ദിലീപ് കടുത്ത ദേഷ്യത്തിലാണെന്ന് മനസിലായ താരം നിഷ്കളങ്കമായി ആദ്യമേ പറഞ്ഞു, എന്റെ പൊന്ന് ദിലീപേട്ടാ, ഞാനാദ്യമായാ ഈ വണ്ടി കാണുന്നത്. കാരവനാണെന്ന് എനിക്കറിയില്ലായിരുന്നു. എന്തായാലും ആ മറുപടിയില്‍ ദിലീപേട്ടന്റെ ദേഷ്യം ഇല്ലാതായത്രേ.