വെന്പല്ലൂർ: മനുഷ്യ നിർമ്മിതമായ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ അനിവാര്യമാണെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ .പി.കെ.ധർമരാജൻ. പി വെന്പല്ലൂർ എംഇഎസ് അസ്മാബി കോളജ് ഇക്കണോമിക്സ് വിഭാഗത്തിന്റെയും, തൃശൂർ, ഡോ.ജോണ് മത്തായി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ധന സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം സാന്പത്തിക പാരിസ്ഥിതിക വീക്ഷണങ്ങളിലൂടെ എന്ന വിഷയത്തിൽ ആരംഭിച്ച അന്താരാഷ്ട്ര കോണ്ഫ്രൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം മൂലം ജൈവ വൈവിദ്ധ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ഓരോ രാജ്യത്തിന്റെയും സാന്പത്തിക അടിത്തറക്ക് കാര്യമായ ആഘാതങ്ങളാണ് ഉണ്ടാക്കുന്നത്. അതോടൊപ്പം പ്രകൃതിയെ മറന്നുള്ള വികസനവും കൂടി ആകുന്പോൾ പ്രവചനാതീതമായ അവസ്ഥയാണ് സംജാതമാവുകയെന്നു അദ്ദേഹം കൂട്ടി ചേർത്തു.
ആഗോളതാപനത്തിന്റെയും, കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തര ഫലങ്ങൾ മുൻ കൂട്ടി കണ്ടു കൊണ്ട് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നാം സ്വീകരിക്കേണ്ടി ഇരിക്കുന്നു.കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ചിന്തകളും, സാങ്കേതികവിദ്യയിൽ വരുന്ന മാറ്റങ്ങളും നാം ശരിയായ രീതിയിൽ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പാൾ ഡോ.അജിംസ് പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
നേപ്പാൾ ത്രിഭുവൻ സർവകലാശാലയിലെ പ്രഫസർ ഡോ.കുസും, ഷാക്കിയ,ഇന്തോനേഷ്യയിലെ പദ്ജഡാജറാൻ സർവകലാശാല പ്രൊഫസർ ഡോ.അച്മദ് ഗുസ്വാൻ സിസമാണ്ടി ,കോഴിക്കോട് സർവകലാശാല സാന്പത്തിക ശാസ്ത്ര വിഭാഗം തലവൻ ഡോ.ഡി.ഷൈജൻ ,കെ.ധന്യ,റീന മുഹമ്മദ്,സനന്ദ് .സി.സദാനന്ദ് ,.അബ്ദുൽ നാസർ ,ജിൻഷാന തുടങ്ങിയവർ സംസാരിച്ചു.