അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ധർമയോദ്ധ എന്ന സംസ്കൃത ഫിലിം. സൂ സിനിമാസ് ഇന്റർനാഷണലിന്റ ബാനറിൽ ആൽവിൻ ജോസഫ് പുതുശേരി നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശ്രുതി സൈമൺ എന്ന വനിതാ സംവിധായികയാണ്. സംസ്കൃത ഭാഷയിലെ ആദ്യ വനിത സംവിധായികയാണ് ശ്രുതിസൈമൺ.
കാഷ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ധർമയോദ്ധ നിരവധി അംഗീകാരങ്ങളാണ് നേടിയെടുത്തത്. ബിയോൻഡ് ബോർഡർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, ധർമയോദ്ധയിലെ നായക നടൻ ആൽവിൻ ജോസഫ് പുതുശേരിയെ മികച്ച നടനായും, മികച്ച നടിയായി ഷെഫിൻ ഫാത്തിമയെയും തിരഞ്ഞെടുത്തിരുന്നു.
ഇന്ത്യൻ പനോരമയിലേക്ക് സെലഷൻ നേടിയ ചിത്രം, ബെസ്റ്റ് എക്സ്പെരിമെന്റൽ ഫിലിം അവാർഡ് നേടി. ജയ്പൂർ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് ഫൈനലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡൽഹി ഫിലിം ഫെസ്റ്റിവൽ, ഇൻഡിക് ഫിലിം ഉത്സവ് എന്നിവയിലേക്കും തിരഞ്ഞെടുക്കപ്പെടുകയും നിർമാതാവിനുള്ള ഐക്കോണിക് പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് ആൽവിൻ ജോസഫ് പുതുശേരിക്ക് നേടിക്കൊടുക്കുകയും ചെയ്തു.
രചന – ഇമ്മാനുവേൽ എൻ. കെ, ഡിഒപി – ചിഞ്ചു ബാലൻ, എഡിറ്റർ- വിഗ്നേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനൂപ് ശാന്തകുമാർ, ഗാനരചന – ഹരികുമാർ അയ്യമ്പുഴ, സംഗീതം – സുരേഷ് ബാബു നാരായണൻ, വാവ നമ്പ്യാങ്കാവ്, ആലാപനം – മധു ബാലകൃഷ്ണൻ, ബിജിഎം – ശ്രീജിത്ത് പുതുശേരി, സംസ്കൃത പരിഭാഷ – സൈജു ജോർജ്, രാജേഷ് കാലടി, പി.ആർ. ഒ – അയ്മനം സാജൻ. ആൽവിൽ ജോസഫ് പുതുശേരി, ഷിഫിൻ ഫാത്തിമ, സജിത മനോജ്, ഷഫീക് റഹ്മാൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.