വൈ​വി​ധ്യ​മാ​ർ​ന്ന ക​ട​ൽ​മീ​നു​ക​ളും കാ​യ​ൽ മീ​നു​ക​ളും പു​ഴ മീ​നു​ക​ളുമായി “ധ​ർ​മൂ​സ് ഫി​ഷ് ഹ​ബ്” കോട്ടയത്തും

കോ​ട്ട​യം: സി​നി​മാ ന​ട​ൻ ധ​ർ​മ​ജ​ന്‍റെ മീ​ൻക​ട ക​ള​ത്തി​ൽ​പ്പ​ടി​യി​ൽ. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ധ​ർ​മൂ​സ് ഫി​ഷ് ഹ​ബ് ക​ള​ത്തി​ൽ​പ്പ​ടി ജം​ഗ്ഷ​നു സ​മീ​പം പാ​റ​യി​ൽ ബി​ൽ​ഡിം​ഗി​ൽ 25ന് ​രാ​വി​ലെ 10ന് ​ച​ല​ച്ചി​ത്ര​താ​രം ബി​ജു​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര​താ​രം വി​ജ​യ​രാ​ഘ​വ​ൻ പ​ങ്കെ​ടു​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന ക​ട​ൽ​മീ​നു​ക​ളും കാ​യ​ൽ മീ​നു​ക​ളും പു​ഴ മീ​നു​ക​ളും ത​ന​താ​യ രു​ചി​യോ​ടെ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. മീ​ൻ മു​ഴു​വ​നാ​യോ നു​റു​ക്കി പാ​കം ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ലോ ല​ഭ്യ​മാ​ക്കും. നേ​രി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കു പു​റ​മെ ബു​ക്ക് ചെ​യ്താ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വീ​ടു​ക​ളി​ലും ഫ്ളാ​റ്റു​ക​ളി​ലും എ​ത്തി​ക്കും. ഫ്രീ​സ​റി​ല്ല എ​ന്ന​താ​ണ് ഒ​രു പ്ര​ത്യേ​ക​ത.

ഓ​രോ ദി​വ​സ​വും വ​രു​ന്ന മീ​ൻ അ​ന്നു ത​ന്നെ വി​റ്റു തീ​ർ​ക്കും. പി​റ്റേ ദി​വ​സ​ത്തേ​ക്ക് ഐ​സി​ട്ട് സൂ​ക്ഷി​ക്കു​ക​യി​ല്ല. രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി (സി​ഫ്റ്റ) യു​ടെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി​യു​ള്ള സ്ഥാ​പ​ന​ത്തി​ൽ ഫോ​ർ​മലി​ൻ പ​രി​ശോ​ധ​ന​ക്കു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

Related posts