ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് നേടുന്ന കൂട്ടുകെട്ട് എന്ന റിക്കാർഡിൽ ശിഖർ ധവാൻ-രോഹിത് ശർമ സഖ്യം രണ്ടാം സ്ഥാനത്ത്. സച്ചിൻ തെണ്ടുൽക്കർ-വിരേന്ദർ സെവാഗ് സഖ്യത്തെയാണ് ധവാൻ-രോഹിത് കൂട്ടുകെട്ട് മറികടന്നത്. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഓപ്പണിംഗ് വിക്കറ്റിൽ 193 റണ്‍സ് നേടിയതോടെയാണിത്.
സച്ചിൻ-സൗരവ് ഗാംഗുലി സഖ്യത്തിന്റെ പേരിലാണ് (8227) ലോക റിക്കാർഡ്. 176 ഇന്നിംഗ്സിൽനിന്നാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാർ 8227 റണ്‍സ് നേടിയത്. പട്ടികയിൽ രണ്ടാമത് ശ്രീലങ്കയുടെ മഹേല ജയവർധന-കുമാർ സംഗക്കാര (5992 റണ്‍സ്) സഖ്യമാണ്. 151 ഇന്നിംഗ്സിൽനിന്നാണത്.
108 ഇന്നിംഗ്സിൽനിന്ന് 5475 റണ്‍സ് നേടിയ സംഗക്കാര-തിലകരത്ന ദിൽഷൻ കൂട്ടുകെട്ടാണ് പട്ടികയിൽ മൂന്നാമത്. ശ്രീലങ്കയുടെ മർവൻ അട്ടപ്പട്ടു-സനത് ജയസൂര്യ (5462), ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ്-മാത്യു ഹെയ്ഡൻ (5409), വെസ്റ്റ് ഇൻഡീസിന്റെ ഗ്രീനിഡ്ജ്-ഹെയ്ൻസ് (5206) സഖ്യങ്ങളും 5000 കടന്നിട്ടുണ്ട്.
ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട്
താരങ്ങൾ, ഇന്നിംഗ്സ്, റണ്‍സ്, ഉയർന്ന സ്കോർ, 100/50
സച്ചിൻ-ഗാംഗുലി 176 8227 258 26/29
രോഹിത്-ധവാൻ 102 4571 210 15/13
സച്ചിൻ-സെവാഗ് 114 4387 182 13/18
ഗാംഗുലി-ദ്രാവിഡ് 88 4363 318 11/18
കോഹ്ലി-രോഹിത് 72 4328 246 16/12