വ്യത്യസ്തകൊണ്ട് പ്രശസ്തമാവുകയും പിന്നീട് താരങ്ങളടക്കമുള്ളവരുടെ ഇഷ്ടകേന്ദ്രമാവുകയും ചെയ്ത ഹോട്ടലാണ് ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ദേ പുട്ട് എന്ന സ്ഥാപനം പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. എങ്കിലും ദിലീപിന്റെ അറസ്റ്റിന് രണ്ടുദിവസത്തിനുശേഷം ദേ പുട്ടിന്റെ ശാഖകള്‍ തുറന്നുപ്രവര്ത്തിക്കുന്നതാണെന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
ഒരിക്കല്‍ കേരളത്തിലെ പുട്ട് പ്രേമികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു ദേ പുട്ട്. ഈ പുട്ട് കടയിലെ പുട്ടുകള്‍ക്ക് സിനിമാ ടച്ച് പേരുകളായിരുന്നു. മീശ മാധവന് , സിഐഡി മൂസ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് പുറമെ ദിലീപ് ചിത്രം റിംഗ് മാസ്റ്ററിന്റെ പേരിലും പുട്ട് റിലീസ് ചെയ്തിരുന്നു. കണവയും ചെമ്മീനും അരിപ്പൊടിയും ഉള്‍പ്പെടുത്തിയുള്ള ഈ വ്യത്യസ്ത പുട്ടായിരുന്നു റിംഗ് മാസ്റ്റര്‍ പേരില്‍ റിലീസ് ചെയ്തിരുന്നത്.
ചോക്ലേറ്റ് പുട്ടും ചായ പുട്ടും വരെയുള്ള നിരവധി പുട്ട് വെറൈറ്റികളാല്‍ ഏറെ പ്രസിദ്ധമായിരുന്നു ദേ പുട്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്, ദേ പുട്ടിലെ വിഭവങ്ങളെക്കുറിച്ചോ അവുടെ രുചിഭേദങ്ങളെക്കുറിച്ചോ അല്ല. മറിച്ച് ദിലീപിന്റെയും നാദിര്‍ഷയുടെയും ഹോട്ടലില്‍ പുതിയ സംഭവവികതാസങ്ങളൊക്കെ ആരംഭിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാനായെത്തിയ ചില താരങ്ങളുടെ ഫോട്ടോകളാണ് ആളുകള്‍ പരസ്പരം ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവരും ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് യാതൊരുവിധ പ്രതികരണത്തിനും തയാറാവാത്തവരും ദിലീപിനെ തള്ളിപ്പറഞ്ഞവരും വരെയുണ്ട് ഇക്കൂട്ടത്തിലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏതായാലും ഇനി ഈ പ്രശ്നങ്ങളൊക്കെ കെട്ടടങ്ങുന്നതിന് മുമ്പ് ഏതായാലും താരങ്ങളാരും ദേ പുട്ടില്‍ കാലുകുത്തില്ലെന്ന് വേണം കരുതാന്‍. അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്, അര്‍ച്ചന കവി, അമാല പോള്‍ തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.