ചേർത്തല: തണ്ണീർമുക്കം ബണ്ടിലെ മണലിന്റെ പേരിൽ കരാറുകാരനും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മില്ലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. ധീവരസഭ ആലപ്പുഴ, കോട്ടയം ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ തണ്ണീർമുക്കം ഇറിഗേഷൻ ഓഫിസിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തണ്ണീർമുക്കം ബണ്ടിലെ മുഴുവൻ മണൽചിറകളും പൊളിച്ച് നീക്കണമെന്നും, മണൽ കായലോര മത്സ്യതൊഴിലാളികളുടെ വാസസ്ഥലങ്ങൾ ഉയർത്തുന്നതിന് ഉപയോഗിക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. തണ്ണീർമുക്കം ജെട്ടിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് മത്സ്യതൊഴിലാളികൾ പങ്കെടുത്തു.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.ജി സുഗുണൻ, ജില്ലാ സെക്രട്ടറി എൻ.ആർ ഷാജി, ചേർത്തല താലൂക്ക് സെക്രട്ടറി എം.വി ഉദയകുമാർ, പ്രസിഡന്റ് സി.പി പത്മനാഭൻ, സി.ഗോപിനാഥ്, കോട്ടയം ജില്ലാ സെക്രട്ടറി എം.കെ രാജു, ടി.കെ മോഹൻദാസ് എന്നിവർ നേതൃത്വം നല്കി.