സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അതുല്യ പാലക്കല്‍. ടിക് ടോക്കിലും റീല്‍സുമൊക്കെ വീഡിയോ ചെയ്താണ് അതുല്യ പ്രശസ്തയായത്.
ഇതിന് പിന്നാലെ മ്യൂസിക് വീഡിയോകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്.
തമിഴ്നാട് സ്വദേശിയും നടനും സംവിധായകനുമായ ദിലീപന് ആണ് അതുല്യയുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
വീട്ടുകാര്‍ക്ക് താത്പര്യമില്ലാത്തതിനാല്‍ ദിലീപനൊപ്പം വീട് വിട്ട് ഇറങ്ങിവരികയായിരുന്നു അതുല്യ. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ അതുല്യ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ദിലീപനെ ജീവിത പങ്കാളിയായി കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്നും തന്റെ ജീവിതത്തില്‍ ഒരു കാര്യത്തിനോടും തനിക്ക് ഇത്രയും ഭ്രാന്തമായ ഇഷ്ടം തോന്നിയിട്ടില്ലെന്നും അതുല്യ പറയുന്നു.
നിങ്ങളെ പോലെ ആരും തന്നെ സ്നേഹിച്ചിട്ടില്ലെന്നും നിങ്ങളാണ് അച്ഛനും അമ്മയും ഭര്‍ത്താവും കുട്ടിയുമെല്ലാമെന്നും ദിലീപനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അതുല്യ കുറിച്ചു.
നേരത്തെ അതുല്യയെ കുറിച്ച് ദിലീപന് പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു.
അതുല്യയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച ദിലീപന് താന്‍ അവളുമായി പ്രണയത്തിലായ അതേദിവസം തന്നെ താനൊരു അച്ഛനായി എന്നും അവള് തന്റെ മകളാണ്, ഭാര്യയാണ് അമ്മയാണ് എന്നും ഓരോ സെക്കന്റിലും അവളെനിക്ക് എത്രമാത്രം സ്നേഹം നല്‍കുന്നുവെന്ന് വാക്കുകള്‍ കൊണ്ട് പറഞ്ഞുതരാന്‍ കഴിയില്ലെന്നും ദിലീപന് പറയുന്നു.