ബോളിവുഡിലെ യുവതാരങ്ങളായ ടൈഗർ ഷറോഫും ദിഷ പഠേനിയും തമ്മിൽ ഡേറ്റിംഗിലാണെന്ന് പപ്പരാസികൾ പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ തങ്ങൾ ആത്മസുഹൃത്തുക്കൾ മാത്രമാണെന്നാണ് ടൈഗറും ദിഷയും പറയുന്നത്. എന്നാലിപ്പോൾ പപ്പരാസികൾ പറയുന്നതിലും അല്പം കാര്യമില്ലേയെന്നാണ് ബോളിവുഡ് ലോകം ചോദിക്കുന്നത്.
ന്യൂ ഇയർ ആഘോഷിക്കാൻ മാലിദ്വീപിൽ ടൈഗറും ദിഷയും ഒന്നിച്ചുപോയതാണ് ഇരുവരും തമ്മിൽ ചുറ്റിക്കളിയുണ്ടെന്ന് പലരും സംശയിക്കാൻ കാരണം. ഒന്നിച്ചു പോയതുപോകട്ടെ, നല്ല ചൂടൻ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരിക്കുകയാണ്.
നീന്തൽ വേഷത്തിൽ കടൽത്തീരത്ത് അർധ നഗ്നയായി നിൽക്കുന്ന ചിത്രമാണ് ദിഷ പോസ്റ്റ ്ചെയ്തിരിക്കുന്നത്. ടൈഗറാവട്ടെ, ഷർട്ടൊക്കെ ഊരിമാറ്റി തന്റെ സിക്സ് പാക്ക് ബോഡി പ്രദർശിപ്പിച്ചുകൊണ്ടു നിൽക്കുന്ന ചിത്രവും. എന്തായാലും ഇരുവരുടെയും ചൂടൻ ചിത്രങ്ങൾ അവർ തന്നെ പുറത്തുവിട്ട സാഹചര്യത്തിൽ ഇവർ തമ്മിലുള്ള ബന്ധം ദൃഢമാണെന്നു പപ്പരാസികൾ പറയുന്നതിലും കാര്യമുണ്ട്.