സിഡ്നി: സേവ്യർ ദോഹർട്ടി, ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനു വേണ്ടി നാല് ടെസ്റ്റും 60 ഏകദിനവും 11 ട്വന്റി-20യും കളിച്ച താരം. 2015ൽ മെക്കൽ ക്ലാർക്കിനു കീഴിൽ ഐസിസി ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീം അംഗം.
അതേ വർഷംതന്നെ ശ്രീലങ്കയ്ക്കെതിരേയായിരുന്നു ദേശീയ ടീമിനുവേണ്ടിയുള്ള ദോഹർട്ടിയുടെ അവസാന മത്സരം.ക്രിക്കറ്റ് താങ്ങളിലെ വെറൈറ്റിയായിരിക്കുകയാണ് ദോഹർട്ടി. ക്രിക്കറ്റിൽനിന്നു വിരമിക്കുന്ന താരങ്ങൾ പലപ്പോഴും കോച്ചിംഗ്, കമന്ററി തുടങ്ങി കഴിവതും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിൽതന്നെ തുടരാനാണ് ശ്രമിക്കുക.
എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തനായി, ക്രിക്കറ്റിൽനിന്നു വിരമിച്ചശേഷം ആശാരിപ്പണിയിലേക്കു തിരിഞ്ഞ ദോഹർട്ടിയാണ് ഇപ്പോൾ തരംഗം. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് മുപ്പത്തെട്ടുകാരനായ ദോഹർട്ടിയുടെ ആശാരിപ്പണി ലോകമറിഞ്ഞത്.