കഴിഞ്ഞ കുറെ കാലങ്ങളായി മഹേന്ദ്ര സിംഗ് ധോണി ഇല്ലാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ടീമിൽ അരങ്ങേറ്റം കുറിച്ച് തന്റെ പ്രതിഭ വെളിപ്പെടുത്തിയപ്പോൾ മുതൽ ടീമിലെ അവിഭാജ്യഘടകമായിരുന്നു ധോണി. എന്നാൽ ഇപ്പോൾ ബാറ്റിംഗിലെ ഫോമില്ലായ്മ മൂലം ധോണിയെ പുറത്തിരുത്തണോയെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ സെലക്ടർമാർ തയാറായിരിക്കുന്നു.
ബാറ്റിംഗ് മോശമാണെങ്കിലും കീപ്പിംഗിൽ ധോണിയെ വെല്ലാൻ ഒരാളില്ലെന്ന കാര്യമാണ് മുൻ നായകന്റെ പ്ലസ് പോയിന്റ്. ധോണി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. ഇന്നാണ് വിന്‍ഡീസിനെതിരേയുള്ള ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്.
ധോണിയുടെ മോശം ബാറ്റിംഗിനെ സെലക്ടര്‍മാര്‍ കണക്കിലെടുത്താല്‍ യുവതാരം ഋഷഭ് പന്തിന് ടീമില്‍ അവസരമൊരുങ്ങും. ഇന്ന് പ്രഖ്യാപിക്കുന്ന ടീം ആദ്യ മൂന്നു മത്സരങ്ങളിലേക്കാണോ അതോ പരമ്പരയ്ക്കു മുഴുവനുമാണോയെന്ന കാര്യത്തില്‍ ഉറപ്പായില്ല. ഈ മാസം 21ന് ഏകദിന മത്സരങ്ങള്‍ക്കു തുടക്കമാകും. വിന്‍ഡീസിനെതിരേ അഞ്ച് ഏകദിനവും മൂന്നു ട്വന്റി-20യുമാണുള്ളത്. നായകന് വിരാട് കോഹ്ലി പരമ്പരയില്‍ ഉണ്ടാകുമോയെന്ന കാര്യത്തിലും ഇന്നു തീരുമാനമെടുക്കും. കോഹ്ലിക്കു ജോലിഭാരം കൂടുതലാണെന്ന് പരിഗണിക്കുകയാണെങ്കിൽ വിശ്രമം ലഭിക്കാൻ നല്കാന് സാധ്യതയുണ്ട്.
ലോകകപ്പ് വരെ ധോണി കളിക്കുമെന്ന് നമുക്കെല്ലാം ഉറപ്പുണ്ട്. എന്നാല്‍ ഇത് പന്തിന്റെ വളര്‍ച്ചയ്ക്കു തടസമാകില്ല. അദ്ദേഹത്തിന് ആറാമതും ഏഴാമതുമിറങ്ങി ഗംഭീരമായി കളിക്കാനാകും കളി മികച്ച രീതിയില്‍ തീര്‍ക്കാനുള്ള കഴിവുമുണ്ടെന്ന് ബിസിസിഐയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു. ബാറ്റിംഗില്‍ പന്ത് തുടരുന്ന ഫോമാണ് സെലക്ടര്‍മാരെ ധോണിയെ തഴയുന്നകാര്യം ചിന്തിപ്പിക്കുന്നത്. ദിനേശ് കാര്‍ത്തിക്കാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍.
ഏഷ്യ കപ്പില്‍ മികച്ച പ്രകടനം നടത്തിയ അമ്പാടി റായിഡു, കോഹ് ലി കളിക്കുകയാണെങ്കിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. വിന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇല്ലാത്ത ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തിയേക്കും. അക്ഷര്‍ പട്ടേലിനു പകരം രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം പിടിക്കാനും സാധ്യതയുണ്ട്.