ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ചുറ്റിക്കറങ്ങാന്‍ ഇഷ്ടംപോലെ സമയം കിട്ടിയത് നന്നായി വിനിയോഗിക്കുകയാണ് എം.എസ്. ധോണി. കക്ഷി ഇപ്പോള്‍ ഇന്ത്യ ചുറ്റിക്കാണുന്നതിന്റെ തിരക്കിലാണ്. വെറും നാടുചുറ്റല്‍ അല്ല. അല്പം ഭക്തിയും കൂടി സമംചേര്‍ത്താണ് യാത്ര.
കഴിഞ്ഞദിവസം വാരണസിയില്‍ സന്ദര്‍ശനം നടത്തിയശേഷം തിരികെ റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങുന്നതിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഒരു പാടത്തിന്റെ അരികില്‍ നിന്നുള്ളതായിരുന്നു ചിത്രം. നെറ്റിയില്‍ കുങ്കുമം ഒക്കെ അണിഞ്ഞ് ഇതുവരെ കാണാത്ത ധോണിയെയാണ് ഫോട്ടോയില്‍ കാണാനാകുക. കഴിഞ്ഞദിവസം വാരണസിക്കു സമീപമുള്ള സര്‍ക്കാര്‍ സ്കൂളിലും ധോണിയെത്തിയിരുന്നു. ആയിരക്കണത്തിന് വിദ്യാര്‍ഥികളാണ് ധോണിയെ കാണാന്‍ ഇവിടെ എത്തിയത്.