ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യയെ നയിച്ചത് എം.എസ്. ധോണി. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ധോണി ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത്.
ഇതോടെ 200 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചെന്ന റിക്കാർഡ് ധോണി സ്വന്തമാക്കി. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്, ന്യൂസിലൻഡിന്റെ സ്റ്റീഫൻ ഫ്ളെമിംഗ് എന്നിവർ മാത്രമാണ് ക്യാപ്റ്റൻസിയിൽ ഇരട്ട സെഞ്ചുറി മുന്‍പ് തികച്ചവർ.
രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ധോണി ക്യാപ്റ്റൻസിയിലെത്തിയത്. നീണ്ട 696 ദിവസങ്ങൾക്ക് ശേഷമാണ് എം.എസ്. ധോണി ഇന്ത്യയുടെ ക്യാപ്റ്റനായത്. 2016 ഒക്ടോബർ 29ന് ന്യൂസിലൻഡിനെതിരേയാണ് ധോണി അവസാനമായി ഇന്ത്യയെ നയിച്ചത്. അന്ന് ഇന്ത്യ 190 റണ്‍സിനു ജയിച്ചിരുന്നു. 199 കളികളിൽ ഇന്ത്യയെ നയിച്ച ധോണി 110 എണ്ണത്തിൽ ജയം നേടിയപ്പോൾ 74 എണ്ണത്തിൽ പരാജയപ്പെട്ടു.