
പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ താരം രോഹിത് ശര്‍മ മൂന്നാം സ്ഥാനങ്ങള്‍ നഷ്ടമായി 12-ാം സ്ഥാനത്തായി. മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന് ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറുമായി 14-ാം സ്ഥാനത്താണ്. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്ക്കും ഇന്ത്യയുടെ കേദാര്‍ ജാദവിനും വന്‍ നേട്ടമാണ് സമ്മാനിച്ചത്.
റോയ് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തിയപ്പോള്‍ ഒറ്റയടിക്കു 57 പടികള്‍ കയറി ജാദവ് 47-ാം സ്ഥാനം സ്വന്തമാക്കി. ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ഇടം കണ്ടെത്താനായില്ല. അക്സര്‍ പട്ടേല്‍ 12-ാമതും അമിത് മിശ്ര 14-ാം സ്ഥാനത്തുമാണ്.