പൂന: മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റനായുള്ള അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയ്ക്കു മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ മൂന്നു വിക്കറ്റ് പരാജയമാണ് നീലപ്പട ഇംഗ്ലണ്ട് ഇലവനോട് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് ഇലവന് ഏഴു പന്തുകള്‍ ശേഷിക്കേ 307 റണ്‍സ് നേടി ലക്ഷ്യം കടന്നു.
അമ്പാട്ടി റായ്ഡുവിന്റെ സെഞ്ചുറിയാണ് ഇന്ത്യ എയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഓപ്പണിംഗ് ബാറ്റ്സ്മാന് 63 റണ്‍സ് എടുത്തുകൊണ്ടു ഫോമിലേക്കെത്തിയെന്നു തെളിയിച്ചു. വളരെ നാളുകള്‍ക്കുശേഷം ഏകദിന ടീമിലെത്തിയ യുവരാജ് സിംഗ് 56 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറുകളില്‍ കത്തിക്കയറിയ ധോണിയുടെ പ്രകടനം ഇന്ത്യയെ മുന്നൂറു കടനത്തി. 40 പന്തില്‍ 68 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലിയും ജേക് ബോളും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഇലവനു വേണ്ടി 93 റണ്‍സെടുത്ത സാം ബില്ലിംഗ്സാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ജേസണ്‍ റോയ് (62), അലക്സ് ഹെയ്ല്‍സ് (40), ജോസ് ബട്ലര് (46), ലിയാം ഡ്വാസണ് (41) എന്നിവര്‍ മികവു പുലര്‍ത്തി. ഇന്ത്യ എയ്ക്കുവേണ്ടി കുല്‍ദിപ് യാദവ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി.