മുംബൈ: ഈ മാസം യുഎഇയിൽ ആരംഭിക്കാനിരിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യൻ ടീമിന്റെ ഉപദേശകനായി നിയോഗിക്കപ്പെട്ട എം.എസ്.
ധോണി പ്രതിഫലമില്ലാ സേവനമാണു നടത്തുന്നതെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ മാസമാണു ബിസിസിഐ ധോണിയെ ടീമിന്റെ ഉപദേശകനായി നിയോഗിച്ചത്.
2019 ഐസിസി ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരേയായിരുന്നു ധോണിയുടെ അവസാന രാജ്യാന്തര മത്സരം.