മുംബൈ: ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള കായിക താരമെന്ന ബഹുമതി മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിക്ക്. ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറെയും പിന്തള്ളിയാണ് ധോണി ഒന്നാമതെത്തിയത്.
YouGov നടത്തിയ സർവേയിലാണ് മുപ്പത്തിയേഴുകാരനായ ധോണി 7.7 ശതമാനവുമായി ഒന്നാമതെത്തിയത്. അതേസമയം, ധോണിക്കും മുന്നിലാണ് ജനസമ്മതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം. മോദി മാത്രമാണ് ധോണിക്കു മുന്നിലുള്ളതും. 6.8 ശതമാനവുമായി സച്ചിൻ തെണ്ടുൽക്കർ ധോണിക്ക് തൊട്ട് പിന്നിലെത്തിയപ്പോൾ കോഹ്ലിക്ക് ലഭിച്ചത് 4.8 ശതമാനം വോട്ട് മാത്രമാണ്.