മുംബൈ: ബിസിസിഐ വാർഷിക കരാറിൽ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയെ തരംതാഴ്ത്തി. എ പ്ലസ് കാറ്റഗറിയിൽനിന്നും “എ’ഗ്രേഡിലേക്കാണ് ധോണിയെ തരംതാഴ്ത്തിയത്. പുതുതായി സൃഷ്ടിച്ച “എ പ്ലസ്’ ഗ്രേഡിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ബുംമ്ര എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രേഡ് “എ’ കരാറിൽ ധോണി ഉൾപ്പെടെ ഏഴു താരങ്ങളാണുള്ളത്. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ എന്നിവരാണ് “എ’ ഗ്രേഡിൽ ഉള്ളവർ. “എ പ്ലസ്’ ഗ്രേഡിലുള്ളവർക്ക് ഏഴു കോടി രൂപയും “എ’ ഡ്രേഡിലുള്ളവർക്ക് അഞ്ചു കോടി രൂപയുമാണ് ഒരു വർഷം പ്രതിഫലമായി ലഭിക്കുക.
“ബി’ ഗ്രേഡ് താരങ്ങള്‍: കെ.എല്‍.രാഹുല്‍, ഉമേഷ് യാദവ്, കുൽദീപ് യാദവ്, ചഹൽ, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, ദിനേഷ് കാർത്തിക്. ഇവർക്ക് മൂന്നു കോടിയാണ് പ്രതിഫലം. “സി’ ഗ്രേഡ് താരങ്ങൾ: കേദാര്‍ യാദവ്, മനീഷ് പാണ്ഡെ, അക്സര്‍ പട്ടേല്‍, കരുണ്‍ നായര്‍, സുരേഷ് റെയ്ന, പാര്‍ത്ഥീവ് പട്ടേൽ, ജയന്ത് യാദവ്. ഇവർക്ക് ഒരു കോടി രൂപ വീതം പ്രതിഫലമായി നൽകും.
എന്നാൽ ഒരു ഗ്രേഡിലും ഉൾപ്പെടുത്താതെ കരാറിൽനിന്നും പുറത്താക്കപ്പെട്ട പേസർ മുഹമ്മദ് ഷമി ഇതിനെതിരെ രംഗത്തുവന്നു. താൻ ചതിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.