ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത സീസണിലും എം.എസ്. ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുമെന്ന് സിഇഒ കാശി വിശ്വനാഥൻ. 2021ലെ ഐപിഎൽ സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നു തവണ കിരീടം ചൂടിയിട്ടുള്ള ചെന്നൈയ്ക്ക്, ഒറ്റ സീസണിലെ മോശം പ്രകടനംകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയ്ക്ക് മൂന്ന് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച നായകനാണ് ധോണി. ഐപിഎൽ ചരിത്രത്തിൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ച മറ്റേതെങ്കിലും ടീമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒറ്റ സീസണിലെ മോശം പ്രകടനംകൊണ്ട് എല്ലാം മാറ്റിമറിക്കണമെന്ന് നിർബന്ധമില്ലെന്നും കാശി വിശ്വനാഥൻ വ്യക്തമാക്കി.