ആറ് ഭാഷയില്‍ ചോദ്യം, ആറ് ഭാഷയില്‍ ഉത്തരം! സോഷ്യല്‍ മീഡിയയില്‍ താരമായി എം.എസ്. ധോണിയുടെ മകള്‍ സിവ; താരപുത്രിയുടെ ബഹുഭാഷാ പാണ്ഡിത്യത്തിന് കയ്യടിച്ച് ആരാധകര്‍

എം.എസ്. ധോണി എന്ന ക്രിക്കറ്റ് താരത്തേക്കാള്‍ ആരാധകരുണ്ട്, അദ്ദേഹത്തിന്റെ മകള്‍ സിവയ്ക്ക്. കാരണം, മലയാളം ഉള്‍പ്പെടെയുള്ള പാട്ടുകള്‍ പാടിയും കൃസൃതികള്‍ കാട്ടിയും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സിവ.

സോഷ്യല്‍ മീഡിയയില്‍ സിവയെ ഫോളോ ചെയ്യുന്നവരും നിരവധിയാണ്. കുറച്ചുകാലം മുമ്പ് മലയാളത്തിലുള്ള പാട്ട് പാടി സിവ ആരാധകരെ ഞെട്ടിച്ചിരുന്നു, എന്നാല്‍ ഇത്തവണ സിവയുടെ ഭാഷാ പാണ്ഡിത്യത്തിലാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്.

ധോണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ആറു ഭാഷകളിലാണ് സിവ സംസാരിക്കുന്നത്. തമിഴ്, ബംഗാളി, പഞ്ചാബി, ഉറുദു, ഗുജറാത്തി, ഭോജ്പുരി എന്നീ ഭാഷകളാണ് സിവ സംസാരിക്കുന്നത്.

ധോണി ഓരോ ഭാഷയിലായി ചോദ്യങ്ങള്‍ ചോദിക്കുകയും സിവ അതിന് അതേ ഭാഷയില്‍ മറുപടി പറയുന്നതാണ് വീഡിയോ. ഒടുവില്‍ സിവയെ ധോണി കൈയടിച്ച് അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. മലയാളം സംസാരിക്കാത്തതെന്തെന്നും അടുത്ത തവണ മലയാളവും ഉള്‍പ്പെടുത്തണമെന്നുമാണ് കേരളത്തില്‍ നിന്നുള്ള ആരാധകരുടെ അഭ്യര്‍ത്ഥന.

 

View this post on Instagram

 

A post shared by M S Dhoni (@mahi7781) on

Related posts