അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ.. എന്ന പാട്ട് പാടി മലയാളികളെ കയ്യിലെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മകള്‍ സിവ വീണ്ടും പുതിയ ഗാനവുമായി രംഗത്ത്. ഇത്തവണയും കണ്ണനെ തന്നെയാണ് കുഞ്ഞു സിവ പിടിച്ചിരിക്കുന്നത്. കണികാണും നേരം എന്ന പാട്ടിലൂടെയാണ് സിവ വീണ്ടുമെത്തിയിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിവ അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടിയത് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
അതിന് ശേഷം സിവ നല്ല വട്ടത്തില്‍ ചപ്പാത്തി പരത്തുന്ന വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് കണി കാണും നേരം എന്ന പാട്ട് പാടിയ വീഡിയോ വൈറലായത്. അച്ഛന് വേണ്ടി വൃത്താകൃതിയില്‍ മനോഹരമായി ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ സിവ ധോണി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. അമ്മ ചപ്പാത്തിയുണ്ടാക്കാന്‍ പഠിപ്പിക്കുമ്പോള്‍ എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു.
https://youtu.be/50hTgGwuA8o